
തിരുവനന്തപുരം: അസാപ്പിന്റെ 150 നൂതന കോഴ്സുകളിലൂടെ 2,51,242 ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകിയെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, കോഡിംഗ് സ്കില്‍സ്, ബിസിനസ് അനലിറ്റിക്സ്, വിദേശഭാഷാ പരിശീലനം, സൈബർ സെക്യൂരിറ്റി, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ കോഴ്സുകളിലാണിത്. അസാപിന് 16 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളുമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ബാങ്കുകൾ വഴി അസാപ് സ്കിൽ ലോൺ നൽകുന്നുണ്ടെന്നും പി.പി. ചിത്തരഞ്ജന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.