aiims

തിരുവനന്തപുരം: ഉന്നതനിലവാരമുള്ള ചികിത്സാ, ഗവേഷണ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിനായി (എയിംസ്) പത്തുവർഷമായുള്ള കേരളത്തിന്റെ കാത്തിരിപ്പ് ഇക്കൊല്ലമെങ്കിലും യാഥാർത്ഥ്യമാവുമോയെന്ന് ഇന്നത്തെ കേന്ദ്രബഡ്‌ജറ്റിലറിയാം. കേരളത്തിന് 2014ൽ കേന്ദ്രം പ്രഖ്യാപിച്ചതാണ്. കോഴിക്കോട് കിനാലൂരിൽ 252ഏക്കർ സ്ഥലമേറ്റെടുത്തു. എയിംസ് തങ്ങളുടെ മണ്ഡലങ്ങളിലെത്തിക്കാൻ എം.പിമാരും, പാലക്കാട്ടെത്തിക്കാൻ ബി.ജെ.പിയും കിനാലൂരിനായി സംസ്ഥാന സർക്കാരും ബലംപിടിച്ചു. കാസർകോട്ട് സമരം നടക്കുന്നു. സംസ്ഥാനത്ത് ഏകാഭിപ്രായം ഇല്ലെന്ന് പറഞ്ഞ് കേന്ദ്രം പാലംവലിച്ചു. എയിംസിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി 'കേരളകൗമുദി' നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇത്തവണ അനുവദിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി ലഭ്യമാണെന്നും അനുഭാവത്തോടെ പരിഗണിക്കണമെന്നും ആരോഗ്യവകുപ്പ് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. റോഡ് സൗകര്യവും കുടിവെള്ളവുമുള്ള 200ഏക്കർ ഭൂമി നൽകിയാൽ എയിംസ് അനുവദിക്കാമെന്നായിരുന്നു 2014ൽ കേന്ദ്രവാഗ്ദാനം. യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലംകണ്ടെത്തി. പദ്ധതി പരിഗണനയിലില്ലെന്ന് 2018ൽ കേന്ദ്രം നിലപാട് മാറ്റി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

കേന്ദ്രആരോഗ്യ മന്ത്രാലയം 2022 ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നതാണെങ്കിലും തുടർനടപടികളുണ്ടായില്ല. രണ്ടാഴ്ചയ്ക്കകം തീരുമാനമെന്ന് കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്ര ആരോഗ്യസെക്രട്ടറി ഉറപ്പുപറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. പരിഗണനയിൽ ഇല്ലെന്നാണ് ഡിസംബറിൽ ആരോഗ്യസഹമന്ത്രി പാർലമെന്റിൽ പറഞ്ഞത്. തമിഴ്നാട്ടിലെ മധുരയിൽ എയിംസ് നിർമ്മാണം പുരോഗമിക്കുകയാണ്.22

എയിംസുകൾക്കാണ് വിവിധ സംസ്ഥാനങ്ങളിൽ അനുമതിനൽകിയത്