roshy

തിരുവനന്തപുരം: ബില്ലടയ്ക്കാത്തതിനാൽ വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്ന വിവരം 24 മണിക്കൂറിന് മുൻപ് ഫോണിലോ ഇതര മാർഗങ്ങളിലൂടെയോ ഉപഭോക്താവിനെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. വെള്ളം കിട്ടാതിരിക്കെ വരുന്ന ബില്ലിൽ ഇളവ് ചെയ്യും.

ജലശുദ്ധീകരണത്തിനും വിതരണത്തിനുമുള്ള ചെലവിനേക്കാൾ കുറഞ്ഞനിരക്കിൽ കുടിവെള്ളം നൽകുന്നതിലൂടെ ഭീമമായ നഷ്ടമുണ്ട്. ശമ്പളം,പെൻഷൻ, അറ്റകുറ്റപ്പണി, വൈദ്യുതി ചാർജ് തുടങ്ങിയവയ്ക്ക് അനുസൃതമായി വെള്ളക്കരം വർദ്ധിപ്പിക്കാത്തതിനാൽ 2022-23ൽ 6,223.76 കോടിയായിരുന്നു നഷ്ടം. ഇതിനാലാണ് ലിറ്ററിന് ഒരു പൈസ വർദ്ധിപ്പിച്ചത്.

ജലജീവൻ മിഷൻ ഗാർഹിക കുടിവെള്ള കണക്ഷനുകളുടെ എണ്ണത്തിൽ സംസ്ഥാനം 30ാം സ്ഥാനത്താണ്. സ്ഥലമേറ്റെടുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ കാലതാമസം വരുത്തുന്നതിനാൽ 33 പദ്ധതികൾ മുടങ്ങിക്കിടക്കുന്നു.

ആധാർ ലിങ്ക്ഡ് സേവനം:

തുക വർദ്ധിപ്പിക്കില്ല

ആധാർ ലിങ്ക്ഡ് സേവനങ്ങൾക്ക് വർഷംതോറും ഈടാക്കുന്ന തുകയുടെ അഞ്ചുശതമാനം വർദ്ധിപ്പിക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശം നടപ്പാക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങളിൽ അധികഭാരം ചുമത്തേണ്ടതില്ലെന്നാണ് തീരുമാനം.