crime

നേമം: വീടിനു സമീപത്തിരുന്നു മദ്യപിച്ചതു ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നുപേർ പിടിയിൽ. മലയിൻകീഴ് പെരുകാവ് സ്വദേശികളായ ചുണ്ടെലി പ്രസാദ് എന്ന പ്രസാദ് (41), അനിൽകുമാർ (38), കണ്ണൻ എന്ന കൃഷ്ണപ്രസാദ് (36) എന്നിവരാണ് പിടിയിലായത്.

മേലാറന്നൂർ സ്വദേശി സുമേഷ് (40) ആണ് സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെട്ടുകത്തി കൊണ്ടുള്ള വെട്ടിൽ സുമേഷിന്റെ തലയ്ക്കും വെട്ടുതടഞ്ഞപ്പോൾ കൈയ്ക്കും സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.