
ബാലരാമപുരം: എസ്.എൻ.ഡി.പി യോഗം റസൽപ്പുരം ശാഖയുടെ യൂത്ത്മൂവ്മെന്റ് നിർമ്മിച്ച ഗുരുദേവപ്രതിഷ്ഠയുടെ ഇരുപത്തിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ശ്രീനാരായണ സാംസ്കാരിക സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റും നഗരസഭ കൗൺസിലറുമായ വി.വി രാജേഷ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഷിബു.എസ്.മണി അദ്ധ്യക്ഷത വഹിച്ചു. കേരള സർവ്വകലാശാല ഇന്റർനാഷണൽ സെന്റെർ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ് ഡയറക്ടർ ഡോ. എം.എ. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ പെൻഷൻ വിതരണം ചെയ്തു. നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയൻ മുൻ സെക്രട്ടറി കരുണാകരപ്പണിക്കർ, റസ്സൽപ്പുരം എസ്.എൻ.ഡി.പി ശാഖ മുൻ അഡ്മിനിസ്ട്രേറ്റർ എസ്.കെ.ജയചന്ദ്രൻ, യൂത്ത് മൂവ്മെന്റ് നെയ്യാറ്റിൻകര യൂണിയൻ മുൻ സെക്രട്ടറി ആലച്ചൽക്കോണം ഷാജി എന്നിവരെ ആദരിച്ചു. നേമം യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,യോഗം ഡയറക്ടർ ബോർഡ് മെമ്പർനടുക്കാട് ബാബുരാജ്, നേമം യൂണിയൻ കൗൺസിലർ റസൽപ്പുരം ഷാജി, പഞ്ചായത്ത് കമ്മിറ്റിയംഗം താന്നിവിള മോഹനൻ, എന്നിവർ സംസാരിച്ചു.ശാഖ സെക്രട്ടറി സന്തോഷ്.എ സ്വാഗതവും കമ്മിറ്റിയംഗം വിനോദ്.എസ് നന്ദിയും പറഞ്ഞു.