ചടയമംഗലം: ബൈക്കിൽ കഞ്ചാവുമായെത്തിയ രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിലായി. വെളിനെല്ലൂർ മോട്ടോർകുന്ന് ദേശത്ത് ഇടവയിൽ പുത്തൻ വീട്ടിൽ ആയുഷ് ഗോപൻ (21),അമ്പലംകുന്ന് അനുശ്രീ മന്ദിരത്തിൽ അബിൻ (20) എന്നിവരാണ് കരിങ്ങന്നൂർ പാലത്തിന് സമീപം വച്ച് ചടയമംഗംലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ എ.കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. 25 ഗ്രാം കഞ്ചാവാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. മറ്റൊരു സംഭവത്തിൽ ഒരു എൻ.ഡി.പി.എസ് കേസും രജിസ്‌റ്റർ ചെയ്‌തു. ഈ കേസിൽ ഒരാൾ പിടിയിലായി.രണ്ട് സംഭവത്തിലും രണ്ട് ബൈക്കുകൾ പിടിച്ചെടുത്തു. അസിസ്‌റ്റൻഡ് എക്‌സൈസ് ഇൻസ്‌‌പെക്‌ടർ (ഗ്രേഡ്‌), ജി. ഉണ്ണികൃഷ്‌ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയേഷ്,മാസ്‌റ്റർ ചന്തു,ബിൻസാഗർ,ശ്രേയസ്,ഉമേഷ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ ലിജി ഡ്രൈവർ സാബു എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.