gurumuni-narayanaprasad

ശിവഗിരി : പത്മശ്രീ പുരസ്കാരം ലഭിച്ച നാരായണഗുരുകുലം അദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദിനെ

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗുരുകുലത്തിലെത്തി ആദരിച്ചു. ധർമ്മസംഘം ട്രസ്റ്റിലെ മുതിർന്ന സന്യാസി സ്വാമി അവ്യയാനന്ദ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവരും ഒപ്പമുണ്ടായിരുന്നു. നാരായണഗുരുകുലത്തിൽ സ്വാമി ത്യാഗീശ്വരനും മറ്റ് അന്തേവാസികളും ചേർന്ന് ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരെ സ്വീകരിച്ചു.