kerala-uni

പരീക്ഷാഫലം

ജൂലായിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്.ഡബ്ല്യൂ ഡിസാസ്​റ്റർ മാനേജ്‌മെന്റ് (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ
നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 6 മുതൽ അതത് കോളേജുകളിൽ നടത്തും.

പരീക്ഷ

ഒന്ന് മുതൽ എട്ട് വരെ സെമസ്​റ്റർ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി.പി.എഡ്) നാല് വർഷ ഇന്റഗ്രേ​റ്റഡ് കോഴ്സ് (2011 സ്‌കീം - 2013, 2015 അഡ്മിഷൻ വരെ) മേഴ്സിചാൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 9 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും ഓൺലൈനായി അപേക്ഷിക്കാം.