pic1

നാഗർകോവിൽ: ജനവാസ മേഖലയിലെത്തിയ നാലുമാസം പ്രായമുള്ള പുലിക്കുട്ടിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി.പേച്ചിപ്പാറ സിലോൺ കോളനിയിൽ നിന്നാണ് പുലിക്കുട്ടിയെ പിടികൂടിയത്. ഇന്നലെ രാവിലെ 5നായിരുന്നു സംഭവം.ടാപ്പിംഗ് തൊഴിലാളികളാണ് പുലിയെ കണ്ടത്.വിറക് പുരയ്ക്ക് സമീപം കെട്ടിയിട്ടിരുന്ന വലയിൽ കുടുങ്ങിയ നിലയിലാണ് പുലിക്കുട്ടിയെ കണ്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുലിക്കുട്ടിയെ രക്ഷിച്ച് പേച്ചിപ്പാറ ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. ചെറിയ പരിക്കുകളുള്ള പുലിക്കുട്ടിക്ക് ചികിത്സ നൽകി.