thanal-marangal

വർക്കല: വർക്കല മുൻസിപ്പൽ പാർക്കിന്റെ ഇരുവശങ്ങളിലുമുള്ള തണൽ മരങ്ങൾ അപകടവസ്ഥയിൽ.

പാർക്കിനോട് ചേർന്ന് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിൽക്കുന്ന രണ്ട് തണൽ മരങ്ങളിൽ ഒന്ന് പൂർണമായും ഉണങ്ങി ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മറ്റേതിന്റെ പകുതി ഭാഗം 2 വർഷം മുന്നേയുള്ള കാറ്റിൽ ഒടിഞ്ഞു വീണിരുന്നു. ഇതിന്റെ ബാക്കി ഭാഗവും ചിതൽ കയറി ജീർണാവസ്ഥയിലാണ്. റോഡിനോട് ചേർന്ന് നിൽക്കുന്ന തണൽ മരത്തിന്റെ അടിഭാഗം ജീർണിച്ച് പൊള്ളയായി മാറി. പാർക്കിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോഴോ തിരക്കുള്ള റോഡിലേക്കോ മരം വീണാൽ ഉണ്ടായേക്കാവുന്ന അപകടം വളരെ വലുതാണ്. ജനങ്ങൾക്ക് അപകടകരമായ തരത്തിലുള്ള തണൽമരങ്ങൾ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.