intrest

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാനിരക്ക് അര ശതമാനം കൂട്ടി. സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും. കാർഷിക, അനുബന്ധ മേഖലയ്ക്കുള്ള വായ്പകൾക്കും പഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിൽ മൂന്നു സെന്റ് വരെ ഭൂമിയുള്ള വീട് വയ്ക്കുന്നതിനുള്ള വായ്പകൾക്കും ഭൂമി ഇല്ലാത്തവർക്ക് വീട് വയ്ക്കുന്നതിനുള്ള വായ്പകൾക്കും വർദ്ധന ബാധകമല്ല. മന്ത്രി വി.എൻ.വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിവാഹ വായ്പ 10.50%,ചികിത്സാ വായ്പാ 11.25%,രണ്ടുലക്ഷംവരെയുള്ളവീട് മെയിന്റനസ് വായ്പ 10%,രണ്ടുലക്ഷത്തിന് മേലുള്ള വീട് മെയിന്റനസ് വായ്പ 11%, കൺസ്യൂമർ വായ്പ 12%,വിദേശത്ത് ജോലിക്ക് പോകുന്നതിനുള്ള വായ്പ 12%,വാഹന വായ്പ 11%, ഓവർ ഡ്രാഫ്റ്റ് 12.25%,മൂന്ന് ലക്ഷംവരെയുള്ള ഭവന വായ്പ 9.50%,, മൂന്നുലക്ഷത്തിന് മേലുള്ള ഭവനവായ്പ 10.50%, 5 ലക്ഷത്തിന് മേലുള്ള ഭവനവായ്പ10.50%,ഭൂമി വാങ്ങുന്നതുള്ള വായ്പ, ട്രേഡേഴ്സ് വായ്പ 12.50%,എന്നിങ്ങനെയാണ് പുതിയ നിരക്ക്.