
നെടുമങ്ങാട്: ശതാബ്ദി നിറവിലെത്തിയ ആനാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് സ്ഥാപിത ദിനാചരണം കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് ആർ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ മാനേജിംഗ് ഡയറക്ടർ കെ.പ്രഭാകുമാർ സ്വാഗതം പറഞ്ഞു.ശത വർഷക്കാല സൂചകമായി ഭരണസമിതിയംഗങ്ങൾ,ജീവനക്കാർ,മുൻ ജീവനക്കാർ,മുതിർന്ന സഹകാരി ജെ.ദാമോദരൻ നായർ എന്നിവർ 100 വിളക്കുകൾ തെളിയിച്ചു.സി.പി.എം ഏരിയാസെക്രട്ടറി അഡ്വ.ആർ.ജയദേവൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.എ.രജിത്‌ലാൽ,ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ഹരികേശൻ,എം.ഗിരീഷ് കുമാർ, മൂഴി രാജേഷ്, കെ.രാജേന്ദ്രൻ,ടി.പത്മകുമാർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ.ചിത്രലേഖ തുടങ്ങിയവർ പങ്കെടുത്തു.അശ്വിനി ചിറ്റല്ലൂർ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രകാശനം ദാമോദരൻ നായർ നിർവഹിച്ചു. ബോർഡ് മെമ്പർ പി.എസ്.ഷൗക്കത്ത് നന്ദി പറഞ്ഞു.