fishing

തിരുവനന്തപുരം : കടലിൽ പോകുന്ന മത്സ്യബന്ധനയാനത്തിലെ തൊഴിലാളികൾ ആധാർ കൈവശം വയ്ക്കണമെന്നും ഇല്ലാത്തവർ ആയിരം രൂപ പിഴയൊടുക്കേണ്ടി വരുമെന്നും മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. രാജ്യസുരക്ഷ മുൻനിറുത്തി ഇന്ത്യൻ കോസ്റ്റ്ഗാർഡും നേവിയും ഉൾപ്പെടുന്ന ജോയിന്റ് കോസ്റ്റൽ സെക്യൂരിറ്റി യോഗത്തിലെ നിർദേശ പ്രകാരമാണിത്. കടൽ മാർഗം രാജ്യവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറാനുള്ള സാധ്യത, മത്സ്യതൊഴിലാളികളുടെയും തീരത്തിന്റെയും സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ നി‌ർദ്ദേശം നൽകിയിട്ടുള്ളത്. മത്സ്യബന്ധവേളയിൽ അസൽ ആധാർ കാർഡ് നഷ്ടമായാൽ പകരം ഇ -ആധാർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.