
നേമം: യുവതിയെ തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി ഓട്ടോഡ്രൈവറായ മനു (36) ആണ് അറസ്റ്റിലായത്. 2023ലായിരുന്നു കേസിനാസ്പദമായ സംഭവം. തന്നെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് മനുവിന്റെ ഭാര്യ നേമം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിച്ചെത്തുമ്പോൾ പ്രതി മുങ്ങുകയാണ് പതിവ്. ഇയാൾ സ്ഥലത്തെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ എം. മധുമോഹൻ, ഷിജു, രജീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.