മെഡിക്കൽകോളേജ്: ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചുള്ളൂർ സ്വദേശി അനൂപിനെയാണ് (32) മുൻ വൈരാഗ്യത്തെ തുടർന്ന് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. കൊച്ചുള്ളൂരിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള സർവീസ് സെന്ററിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. അനൂപിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ആക്രമണം നടത്തിയ രാജേഷ്, നന്ദു എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. ആക്രമണത്തിന് നേതൃത്വം കൊടുത്ത ലിബിൻ രാജ് ഒളിവിലാണ്.