promotion-

തിരുവനന്തപുരം : സംസ്ഥാനത്തെ സർ‌ക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അദ്ധ്യാപക- അനദ്ധ്യാപകരിൽ സെറ്റ് യോഗ്യതയുള്ളവർക്ക് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരാകാനുള്ള സ്ഥാനക്കയറ്റത്തിന് നൽകിയിരുന്ന മുൻഗണന തത്കാലം നടപ്പാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

ഖാദർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദ്ധ്യാപക യോഗ്യതകൾ സംബന്ധിച്ച് വിശദമായ ചർച്ച നടക്കുന്നതിനാലാണിത്. സ്പെഷൽ റൂളിൽ വരുത്തുന്ന ഭേദഗതിയോടൊപ്പം ഈ വിഷയം പരിഗണിക്കുന്നതാവും ഉചിതം എന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിനെതിരെ സെറ്റ് യോഗ്യത നേടിയ അദ്ധ്യാപകരുട കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.