 
കാവുംമന്ദം: തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ ശുചിത്വ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി മലിനമായ ഒരു പ്രദേശം ശുചീകരിച്ച് സ്‌നേഹാരാമം നിർമ്മിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.എം ബെന്നി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് കെ.എ വിശ്വനാഥൻ, വി.മുസ്തഫ, ആൻസ്റ്റിൻ ഉലഹന്നാൻ, ഹസ്ന അബ്ദുൾ അസീസ്, അർജ്ജുൻ ശിവാനന്ദ്, എം പി വിനീഷ്, സന്ദീപ്, ബി.അജിത്ത്, ഷാജോൺ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.