ldf

കൽപ്പറ്റ: വയനാട്ടിലെ അതിരൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിന് എൽ.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് മാർച്ച് നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വന്യമൃഗശല്യ നഷ്ടപരിഹാരത്തിന് ഫോറസ്റ്റ് ട്രൈബ്യൂണൽ ആരംഭിക്കുക, ശാശ്വത പരിഹാരത്തിന് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ നടപ്പാക്കുക, കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 50 ലക്ഷം രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.