വയനാട്ടിലെ പക്ഷി സർവേ
കൽപ്പറ്റ: വയനാടൻ പക്ഷി സർവേയിൽ 268 പക്ഷി ഇനങ്ങളെ കണ്ടെത്തി. ജില്ലയിൽ ഒരു സർവേയിൽ ഇതുവരെരേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന എണ്ണമാണിത്. 26ന് ആരംഭിച്ച സർവേ ഞായറാഴ്ച പൂർത്തിയായി. ബാണാസുര ലാഫിംഗ് ത്രഷ്, ജിയോർഡൻസ് ബസ,ബോനെല്ലിസ് ഈഗിൾ, ടൈഗ ഫ്‌ളൈകാച്ചർ, ലെഗ്ഗെസ്‌ഹോക്ക് ഈഗിൾ, ബ്ലാക്ക് സ്റ്റോർക്ക്, റെഡ് ബ്രെസ്റ്റഡ് ഫ്‌ളൈക്യാച്ചർ എന്നിങ്ങനെ അപൂർവവും വ്യത്യസ്തങ്ങളുമായ പക്ഷികളെ സർവേയിൽ കണ്ടെത്തി. വയനാട് വന്യജീവി ഡിവിഷന്റെനേതൃത്വത്തിൽ സൗത്ത് വയനാട്‌ഫോറസ്റ്റ് ഡിവിഷന്റെയുംനോർത്ത് വയനാട്‌ഫോറസ്റ്റ് ഡിവിഷന്റെയും സഹകരണത്തോടെ നടത്തിയ സർവേയിൽ 105പേർ പങ്കെടുത്തു. കേരളഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കലിക്കറ്റ് യൂണിവേഴ്സിറ്റി,കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി, സർ സയ്യിദ്‌കോളേജ് തളിപ്പറമ്പ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻകോളേജ് , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പക്ഷി പ്രേമികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയും സന്നദ്ധസംഘടനകളും സർവേയിൽ പങ്കെടുത്തു. നഗര, അർദ്ധ നഗര, തണ്ണീർത്തടങ്ങൾ, ഈർപ്പമുള്ളതും വരണ്ടതുമായ ഇലപൊഴിയും വനങ്ങൾ,ഷോല, പുൽമേടുകൾ, അർധ നിത്യഹരിത വനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകളിലെല്ലാം സർവേ നടന്നു.സർവ്വേയുടെ സമാപന ചടങ്ങിൽ സബ്കളക്ടർ മിസാൽ സാഗർ ഭരതും പങ്കെടുത്തു.