മാവേലിക്കര:ദേശീയ സേവാഭാരതി ജില്ലാ ഭാരവാഹികൾ ആലപ്പുഴ ലത്തീൻ അതിരൂപത ബിഷപ്പ് ഫാ.ജയിംസ് ആനപറമ്പിലിനെ സന്ദർശിച്ച് ഈ വർഷത്തെ സേവാനിധി സമർപ്പണത്തിലും സേവാ സാധനയിലും പങ്കാളിയാക്കി. യുവാക്കൾക്കും, കുട്ടികൾക്കുമായുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ഡീ അഡിക്ഷൻ സെൻ്ററുകൾ , ഡയാലിസിസ് യൂണിറ്റുകൾ, ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്കെതിരെയുള്ള വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിവയിൽ സേവാഭാരതിയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നതിനുള്ള പിന്തുണ സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ബിഷപ്പ് ഉറപ്പ് നൽകി. സേവാഭാരതി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി പി.ശ്രീജിത്ത്, ജില്ലാ സംഘടന സെക്രട്ടറി എസ്സ്.ജയകൃഷ്ണൻ, .ജില്ലാ സെക്രട്ടറി ഗോപൻ ഗോകുലം, ആരോഗ്യ വിഭാഗം കൺവീനർ സലിം ഗോപാലകൃഷ്ണൻ എന്നിവരുടെ നേത്യത്വത്തിലുള്ള സേവാഭാരതി അംഗങ്ങളാണ് ബിഷപ്പിനെ സന്ദർശിച്ചത്.