
ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പേ മാവേലിക്കര മണ്ഡലത്തിൽ പ്രവർത്തനം ശക്തമാക്കാൻ യു.ഡി.എഫ്. നിയോജക മണ്ഡലം തലത്തിലും പഞ്ചായത്ത്,ബൂത്ത് തലങ്ങളിലും കമ്മറ്റികൾ സജ്ജമാക്കാനുള്ള നേതൃയോഗങ്ങളും ശില്പശാലകളുമാണ് നടന്നുവരുന്നത്.വെള്ളിയാഴ്ച മുതൽ നിയോജക മണ്ഡലം നേതൃയോഗങ്ങൾ തുടങ്ങി. യോഗത്തിൽ വിവിധ കക്ഷി നേതാക്കൾ പങ്കെടുക്കുമെന്ന് ലോകസഭ മണ്ഡലം കോ ഓർഡിനേറ്റർ അഡ്വ. ടോമി കല്ലാനി, ജനറൽ കൺവീനർ അഡ്വ. കോശി എം.കോശി എന്നിവർ അറിയിച്ചു.