ആലപ്പുഴ: നഗരപാതകളുടെ നവീകരണത്തിനുള്ള മാസ്റ്റർപ്ലാനിൽ വൻ ഇളവുകൾ നൽകി നഗരസഭ. ഇളവുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റർ പ്ലാൻ 2041 അന്തിമ അനുമതിക്കായി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.വീടുകളോട് ചേർന്നുള്ള റോഡുകളുടെ വീതികുട്ടണമെന്ന നിർദ്ദേശത്തിൽ നിന്ന് അമൃത് പദ്ധതി പ്രകാരമുള്ള മാസ്റ്റർ പ്ളാനിൽനിന്ന്

12 റോഡുകളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് റോഡുകളുടെ വീതി കുറയുമ്പോൾ രണ്ടെണ്ണത്തിന്റെ വീതി കൂട്ടും. ഫുട് പ്രോൺ സോണിൽ പുത്തൻ നിയന്ത്രണങ്ങൾ വരും. നിർമ്മാണങ്ങൾ ഉയർത്തിപ്പണിയണമെന്നതാണ് പ്രധാനനിർദേശം. ഹെറിറ്റേജ് സോൺ നിയന്ത്രണങ്ങൾ പുതുക്കും. നഗരത്തിലെ കനാലരികിലുള്ള റോഡിന് ഇരുവശവും 9 മീറ്റർ മാത്രം ഉയരം അനുവദിച്ചുകൊണ്ടുള്ള നിയന്ത്രണത്തിന് മാറ്റംവരും. പകരം 20 മീറ്റർ വരെയും നിയന്ത്രണ മേഖലയിൽ 12 മീറ്റർ വരെയും ഉയം അനുവദിക്കും. പ്രത്യേക കേസുകളിൽ കമ്മീഷന്റെ അനുമതി നിർദേശവും ഉൾപ്പെടുത്തും. ഇതുകണക്കിലെടുത്ത് ആലപ്പുഴ മൊബിലിറ്റി ഹബിന്റെ നിർദിഷ്ട ഉയരം അനുവദിച്ചു കൊണ്ട് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.

നിയന്ത്രണങ്ങൾ ഇല്ലാതാകും

#ഗ്രീൻ സ്ട്രിപ്പ് കൺസർവേഷൻ സോൺ നിയന്ത്രണങ്ങൾ ഇല്ലാതാകും

#ബൈപാസിന് സമീപത്തെ നിർദ്ദിഷ്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, കറുകയിൽ ജംഗ്ഷനിൽ നിന്ന് സ്റ്റാൻഡിലേക്കുള്ള നി‌ദ്ദിഷ്ട 12 മീറ്റർ റോഡ് എന്നിവ ഒഴിവാകും

#അർബൻ ഡവലപ്പ്മെന്റ് സോണിലെ നിയന്ത്രണങ്ങൾ അവസാനിക്കും

പുതിയ മാസ്റ്റർ പ്ളാന് അംഗീകാരം ലഭിക്കുന്നതോടെ നിർമ്മാവുമായി ബന്ധപ്പെട്ട ദൂരപരിധി ഉൾപ്പെടെുെള്ള കാര്യങ്ങളിൽ ഇളവ് ലഭിക്കം. പൊതുജനങ്ങളുടെ പരാതികളും അഭിപ്രായവും പരിഗണിച്ചാണ് പുതിയ മാസ്റ്റർ പ്ളാൻ തയ്യാറാക്കിയിട്ടുള്ളത്

- കെ.കെ.ജയമ്മ, ചെയർപേഴ്സൺ