ambala

അമ്പലപ്പുഴ : നിർദ്ദിഷ്ട തോട്ടപ്പള്ളി - കൊട്ടാര വളവ് ബൈപ്പാസിൽ പുറക്കാട് പാലത്തിന്റെ പൈലിംഗിന് തുടക്കമായി. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ കരുമാടിക്കുട്ടൻ സ്മൃതി മണ്ഡപം ജംഗ്ഷനിൽ നിന്ന് തെക്കോട്ട് തോട്ടപ്പളളി കൊട്ടാര വളവ് ജംഗ്ഷനിലെ ദേശീയ പാത വരെ എട്ട് കിലോ മീറ്ററോളം നീളത്തിലും 7 മീറ്ററിലധികം വീതിയിലുമാണ് ബൈപ്പാസ് പൂർത്തിയാക്കുന്നത്.

ഇതിന് കുറുകെ പ്രധാനമായും രണ്ട് പാലങ്ങളാണ് പൂർത്തിയാകേണ്ടത്. പുറക്കാട് പാലവും തോട്ടപ്പള്ളി നാലു ചിറ പാലവും.44- കോടി രൂപ മുടക്കി നിർമ്മിക്കുന്ന നാലുചിറ പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഈ രണ്ട് പാലങ്ങൾക്ക് പുറമെ 14 കലുങ്കുകളും നിർമ്മിക്കും.

പുറക്കാട് പാലത്തിന്റെ പൈലിങ്ങിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ. എസ് .സുദർശനൻ, വൈസ് പ്രസിഡൻ്റ് വി.എസ്.മായാദേവി തുടങ്ങിയവർ പങ്കെടുത്തു.

തോട്ടപ്പള്ളി - കൊട്ടാരവളവ് ബൈപാസ്

1.ബൈപാസ് തീരുമ്പോൾ ദേശീയപാതയിലെ തിരക്ക് ഒഴിവാക്കി വേഗത്തിൽ ഹരിപ്പാട് - തകഴി ഭാഗങ്ങളിലേക്ക് സഞ്ചരിക്കാം

2.പുറക്കാട്, അമ്പലപ്പുഴ തെക്ക്, തകഴി പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളുടെ വികസനത്തിനും സഹായകം

3.അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ 5, 6, 7,പുറക്കാട് പഞ്ചായത്തിലെ 6, 7 വാർഡുകൾ വഴിയാണ് കടന്നുപോകുന്നത്

തോട്ടപ്പള്ളി - കൊട്ടാര വളവ് ബൈപാസിന്റെ നിർമ്മാണ ചെലവ് : 90.7 കോടി രൂപ

പുറക്കാട് പാലം

നീളം : 232 മീറ്റർ

സ്പാനുകൾ :12