ചേർത്തല : വേളോർവട്ടം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ മുതൽ പത്തുവരെ നടക്കും.ഉത്സവത്തിനു മുന്നോടിയായുള്ള പരിഹാര കർമ്മങ്ങൾ ഇന്ന് രാത്രി പൂർത്തിയാകും.
ഉത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം സെക്രട്ടറി സി.കെ.സുരേഷ്ബാബു,വൈസ് പ്രസിഡന്റ് ജി.കെ.അജിത്ത്,ജോയിന്റ് സെക്രട്ടറി എൻ.ബി.മധുസൂദനൻ,കമ്മി​റ്റിയംഗങ്ങളായ സി.വി.വേണുഗോപാൽ,സി.എം.പുരുഷോത്തമൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

3ന് രാവിലെ 9നും 10നും മദ്ധ്യേ മോനാട്ടുമനക്കൽ കൃഷ്ണൻനമ്പൂതിരിയുടെയും ഗോവിന്ദൻനമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയേ​റ്റ്. വൈകിട്ട് 7.30ന് നാടകം. 4ന് വൈകിട്ട് 7.30ന് ഋഷഭവാഹനപുറത്തെഴുന്നളളത്ത്,രാത്രി 8ന് ബാലെ.
5ന്രാത്രി 8.30ന് കഥകളി,ആറിനു ഉച്ചക്ക് 12ന് വടക്കിനകത്ത് ഉത്സവബലി,ഒന്നിന് ഉത്സവബലിദർശനം.വൈകിട്ട് 5.30ന് ശങ്കരാചാര്യ സൗന്ദര്യലഹരി.ആറിനു തിരുവാതിര,എട്ടിന് മ്യൂസിക്ക് വയലിൻ ഫ്യൂഷൻ,8.30ന് കഥകളി.
ഏഴിന് 12ന് തെക്കിനകത്ത് ഉത്സവബലി,ഒന്നിന് ഉത്സവബലി ദർശനം,വൈകിട്ട് 5ന് തെക്കനപ്പൻ പുരസ്‌കാര സമർപ്പണ ആദ്ധ്യാത്മിക സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹനൻ അദ്ധ്യക്ഷനാകും.തെക്കനപ്പൻ പുരസ്‌കാരം കാൻസർ രോഗ വിദഗ്ദൻ ഡോ.വി.പി.ഗംഗാധരന് മന്ത്റി നൽകും.സംഗീതജ്ഞൻ സുരേഷ്‌പൈക്ക് രുദ്റകീർത്തിപുരുസ്‌കാരവും സമ്മാനിക്കും.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തും. 7.30ന് ഗാനമേള.
8ന് രാവിലെ 8.30ന് പുല്ലാങ്കുഴൽ കച്ചേരി, ഒമ്പതിന് ശിവരാത്രി സംഗീതോത്സവം സിനിമാതാരം നിഷാസാരംഗ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5ന് കാഴ്ചശ്രീബലി, 9ന് വൈകിട്ട് നാലിന് കാഴ്ച ശ്രീബലി7.30ന് കഥാപ്രസംഗം,11ന് പള്ളിവേട്ട.
10ന് വൈകിട്ട് 6ന് തിരുവാതിര, രാത്രി 8.30ന് ബാലെ, 10ന് ആറാട്ടുവരവ്.