
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ ഭരണ സമിതി,ഇന്നലെ നടന്ന ചടങ്ങിൽ സ്ഥാനമേറ്റു. അനുമോദന സമ്മേളനം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര യോഗം പ്രസിഡന്റ് എസ്.കിഷോർ കുമാർ അദ്ധ്യക്ഷനായി.അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, ഡോ.വി.പങ്കജാക്ഷൻ, ഡി.അഖിലാനന്ദൻ, എൻ.പി.വിദ്യാനന്ദൻ തുടങ്ങിയവർ അനുമോദിച്ചു.സ്കൂൾ മാനേജർ ബിനീഷ് ബോയ്, വൈസ് പ്രസിഡന്റ് കെ.രമണൻ, ഓഡിറ്റർ പി.സുമിത്രൻ, റിട്ടേണിംഗ് ഓഫീസർ ടി.ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി പി.ടി.സുമിത്രൻ സ്വാഗതവും ട്രഷറർ ജി.രാജു നന്ദിയും പറഞ്ഞു.