ഹരിപ്പാട്: റോട്ടറി ഇന്റർനാഷണൽ തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്‌ ഈ വർഷത്തെ വൊക്കേഷണൽ എക്‌സൈലൻസ് അവാർഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക രംഗത്ത് നിന്ന് വസ്ക്കുലർ സർജൻ പ്രൊഫ. ഡോ.എൻ .രാധാകൃഷ്ണൻ, സ്വാന്തന പരിചരണം രംഗത്ത് നഴ്‌സ് എൽസി തോമസ്, കാർഷിക രംഗത്ത് അഗ്രികൾചർ ഓഫീസർ ജെ.മഹേശ്വരി എന്നിവരെ വൊക്കേഷണൽ എക്‌സൈലൻസ് അവാർഡ് നൽകി ആദരിക്കും. തലവടി സ്നേഹഭവൻ ഡയറക്ടർ ജോണി കുട്ടി തുരുത്തേൽ, സ്കൂൾ കലോത്സവ ജേതാവ് മാനസമീര, കപ്പടക്ക് പ്രത്യേക പുരസ്‌കാരം നേടിയ കരുവാറ്റ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ഉത്തര രാജേഷ് എന്നിവരെ റോട്ടറി എക്‌സൈലൻസ് അവാർഡ് നൽകി പ്രത്യേകം ആദരിക്കും . നാളെ വൈകിട്ട് 7ന് ക്ലബ്‌ ഹാളിൽ അവാർഡ് ജേതാക്കളെ ആദരിക്കും. മുഖ്യ അതിഥിയായി റോട്ടറി ഇന്റർനാഷണൽ മുൻ ഡിസ്ട്രിക് ഗവർണർ കെ.ശ്രീനിവാസൻ പങ്കെടുക്കും. ഹരിപ്പാട് മുനിസപ്പൽ ചെയർമാൻ കെ.രാമകൃഷ്ണനെ ക്ലബ്‌ ആദരിക്കും. ക്ലബ്‌ പ്രസിഡന്റ്‌ പി.സുരേഷ് റാവു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ .ജോണി ഗബ്രിയൽ,അസിസ്റ്റന്റ് ഗവർണർ ജേക്കബ് സാമൂൽ എന്നിവർ സംസാരിക്കും.