
അമ്പലപ്പുഴ: പറവൂർ വാട്ടർ വർക്സിനു പടിഞ്ഞാറു ഭാഗത്തെ കുറ്റിക്കാടുകളിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ 11.40 ഓടെയാണ് ദേശീയപാതത്ക്ക് പടിഞ്ഞാറു ഭാഗത്തുള്ള 5 ഏക്കർ സ്ഥലത്തെ കുറ്റിക്കാടുകൾക്ക് തീപിടിച്ചത്. ആലപ്പുഴ യൂണിറ്റിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ നൗഷാദിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന തീ അണച്ചതിനാൽ കൂടുതൽ സ്ഥലത്തേക്ക് തീ പടർന്നില്ല.