അരൂർ:അരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. തീരദേശ മേഖലയിൽ താമസിക്കുന്ന 140 കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി വിതരണോദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഇ.ഇ. ഇഷാദ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സീനത്ത് ഷിഹാബുദ്ദീൻ നൗഷാദ് കുന്നേൽ,അമ്പിളി ഷിബു, വാർഡ് അംഗങ്ങളായ എം.പി.ബിജു കവിതാ ശരവണൻ, ജ്യോതിലക്ഷ്മി, സന്ധ്യാ ശ്രീജൻ, സുമ, സിനി മനോഹരൻ, സി.കെ.പുഷ്പൻ, പഞ്ചായത്ത് സെക്രട്ടറി എഫ്.സെലീനാ മോൾ, ഫിഷറീസ് ഓഫീസർ സിറിൾ എന്നിവർ പങ്കെടുത്തു.