
മാന്നാർ : ഫെബ്രുവരിയിലെ അധികദിനത്തിന്റെ അവസാന യാമത്തിൽ ആദ്യ കണ്മണി പിറന്നതിന്റെ സന്തോഷത്തിലാണ് മാന്നാർ വിഷവർശ്ശേരിക്കര മൂന്നേത്ത് കണ്ണൻ-രേഷ്മ ദമ്പതികൾ. ഫെബ്രുവരി 29 രാത്രി 11.31നാണ് ഇവർക്ക് മകൾ ജനിച്ചത്.
കെ.എം വെഡ്‌ഡിംഗ്സ് എന്നപേരിൽ ഫ്രീലാൻസ് വീഡിയോഗ്രാഫറായി ജോലി ചെയ്യുകയാണ് കണ്ണൻ. കരുവാറ്റ ദീപ ആശുപത്രിയിൽ സിസേസിയനിലൂടെയായിരുന്നു പ്രസവം.
ഫെബ്രുവരി മാസത്തിന് 29 ദിവസമുള്ള വർഷങ്ങളെയാണ് അധിവർഷം (ലീപ് ഇയർ) എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണയായി 365 ദിവസമാണ് ഒരു വർഷത്തിലുള്ളത്. കൃത്യമായി പറഞ്ഞാൽ 365 ദിവസം, 5 മണിക്കൂർ , 49 മിനിറ്റ് 12 സെക്കൻഡ്. ഓരോ വർഷവും കാൽ ദിവസം കണക്കു കൂട്ടുന്നത് ഒഴിവാക്കാൻ നാലുവർഷം കൂടുമ്പോൾ ഒരു ദിവസം കൂടുതലായി ചേർക്കും. ഈ ദിവസം ജനിക്കുന്നവരുടെ പിറന്നാൾ ദിനം നാല് വർഷം കൂടുമ്പോൾ മാത്രമേ വരികയുള്ളൂവെന്നതാണ് പ്രത്യേകത.