photo

ചാരുംമൂട് : താമരക്കുളം യുവകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 40-ാം വാർഷികാഘോഷവും ഗ്രാമോത്സവവും ഇന്ന് സമാപിക്കും. വൈകിട്ട് 4.30 ന് സാംസ്കാരിക ഘോഷയാത്ര, 5.30ന് സാംസ്കാരിക സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. രക്ഷാധികാരി എച്ച്. അമീർഖാൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ചികിത്സാ സഹായ വിതരണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ബ്ളാക്ക് പഞ്ചായത്ത് അംഗം ശാന്തി സുഭാഷ് എന്നിവർ പങ്കെടുക്കും. രാത്രി 8 ന് ഗാനമേള.