photo

ചാരുംമൂട് : ഐ.ടി.ബി.പി നൂറനാട് ബറ്റാലിയനിൽ വിമുക്തഭട സംഗമം നടത്തി. 65 ഓളം സൈനികരും, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഡെപ്യൂട്ടി കമാൻഡന്റ് പി.മനോജ് ഇവരുടെ സേവനങ്ങളെ പ്രകീർത്തിക്കുകയും ആദരവ് നൽകുകയും ചെയ്തു. ഡെപ്യൂട്ടി കമാൻഡന്റ് ജെ.പി അരവിന്ദ്, ഇൻസ്പെക്ടർ ആർ.സി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. വിരമിച്ച സേനാംഗങ്ങളുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയും നടന്നു