
ഹരിപ്പാട്: രണ്ട് ദിവസങ്ങളിലായി മണ്ണാറശാല യു.പി സ്കൂളിൽ നടക്കുന്ന കായിക മേള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ കായിക താരവും അർജുന അവാർഡ് ജേതാവുമായ പി. ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എസ്.രാധാമണിയമ്മ, മാനേജ്‍മെന്റ് പ്രതിനിധി എൻ. ജയദേവൻ, അദ്ധ്യാപകരായ സൂരജ് എന്നിവർ സംസാരിച്ചു.സ്കൂൾ പ്രാഥമാദ്ധ്യാപിക കെ.എസ്. ബിന്ദു സ്വാഗതവും കായികാദ്ധ്യാപകൻ ഷജിത്ത് ഷാജി നന്ദിയും പറഞ്ഞു. ഏഴ് കാറ്റഗറികളിലായി പതിനാല് ഇവന്റുകളാണ് നടക്കുന്നത്.ആദ്യ ദിനത്തിൽ 22 ഫൈനലുകൾ നടന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച പരിപാടിയും സമ്മാനദാനവും വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി.കായികമേള ഇന്ന് സമാപിക്കും.