
ചേർത്തല:ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) ചേർത്തല സെൻട്രൽ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.റോട്ടറി ക്ലബ് ഹാളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് മാദ്ധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. പുതിയ വർഷത്തെ സാമൂഹിക,വിദ്യാഭ്യാസ, ബോധവത്കരണ, സ്ത്രീശക്തീകരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ടി. എസ്.അജയകുമാർ, താലൂക്ക് നിയമ സേവന കമ്മിറ്റി സെക്രട്ടറി കെ.വി.ബിജു എന്നിവർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായി ഐസക് വർഗീസ്,ജോസ് കിളിയന്തറ,വിഷ്ണു പ്രകാശ് എന്നിവരാണ് ചുമതലയേറ്റത്.ജോസി തോമസ്,ഡോ.ബിജു സ്‌കറിയ,ടി.ടി.ജോസഫ്,അഷറഫ് ഷെരിഫ്, ശ്യാംകുമാർ, ഷെബിൻഷ ,ഡോ ഒ.ജെ.സ്‌കറിയ എന്നിവർ സംസാരിച്ചു.