
ചേർത്തല : സി.പി.എം പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം (കോടിയേരി ബാലകൃഷ്ണൻ സ്മാരകം) ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളിച്ചന്തയിൽ മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
വയലാർ രണസ്മരണ ശിൽപ്പം മന്ത്റി സജി ചെറിയാൻ അനാച്ഛാദനംചെയ്യും. ഇ.കെ കുഞ്ഞപ്പൻ–ആർ.പുരുഷൻ സ്മാരകഹാൾ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനംചെയ്യും. പി.കെ.സി സ്മാരകഹാൾ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പ്രസാദും ടി എസ് ദാസ്–പി കെ ഗോപിനാഥപിള്ള സ്മാകഹാൾ എ എം ആരിഫ് എംപിയും ഉദ്ഘാടനംചെയ്യും.