
തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ 5 സ്കൂളുകൾക്ക് ആർ.ഒ പ്ലാന്റും വാട്ടർ പ്യൂരിഫയറും നൽകി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ചെലവിട്ടാണ് സ്കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. പറയകാട് ഗവ.യു.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി പദ്ധതി ഉദ്ഘാടനം ചെയ്തു.കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജേശ്വരി അദ്ധ്യക്ഷയായി. ആർ.ജീവൻ, പി.പി.പ്രതീഷ്, സിന്ധു ബിജു, ആശാലത, മഹിളാമണി, ഷീജ സ്റ്റീഫൻസൺ, പ്രേമലത, മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.