ഹരിപ്പാട് : ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വയോജനങ്ങൾക്കായുള്ള അവകാശ സംരക്ഷണ പരിപാടികളും പദ്ധതികളും,​ ബ്ലോക്ക്‌ പരിധിയിലെ ഏട്ട് പഞ്ചായത്തിലെ ജനപ്രതിനിധികൾക്കുള്ള ബോധവത്കരണ പരിപാടിയും മുതുകുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നീതുഷാ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ തല വയോജന കൗൺസിൽ അംഗം ശ്രീകുമാർ സ്വാഗതം പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കെ.ജി.ചാറ്റർജി, വയോമിത്രം കോ-ഓർഡിനേറ്റർ ഡോ.ഷിനോജ് എബ്രഹാം, നവ്യ ,പത്തിയൂർ സായംപ്രഭാ ഹോം കെയറിലെ ശാലിനി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സുനിൽ കൊപ്പാറേത്ത്, ഓച്ചിറ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി പി. ശ്രീദേവി, ചെങ്ങന്നൂർ ആർ.ഡി. ഒ. ടെക്നിക്കൽ അസിസ്റ്റന്റ് മകിമ രാജ് തുടങ്ങിയവർ സംസാരിച്ചു.