hsj

ഹരിപ്പാട് : രണ്ട് ദിവസങ്ങളിലായി മണ്ണാറശാല യു.പി സ്കൂളിൽ നടത്തുന്ന കായിക മേള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സി.പ്രകാശ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എസ്. രാധാമണിയമ്മ, മാനേജ്‍മെന്റ് പ്രതിനിധി എൻ. ജയദേവൻ, അധ്യാപകരായ സൂരജ് എന്നിവർ സംസാരിച്ചു.സ്കൂൾ പ്രാഥമാധ്യാപിക കെ. എസ്. ബിന്ദു സ്വാഗതവും കായികാധ്യാപകൻ ഷജിത്ത് ഷാജി നന്ദിയും പറഞ്ഞു. കായികമേള ഇന്ന് സമാപിക്കും.