ഹരിപ്പാട്: മുതുകുളം ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതി 2023-2024 ന്റെ ഭാഗമായി അങ്കണവാടികളിലേക്ക് ആവശ്യമായ പാത്രങ്ങൾ, ധാന്യ സംഭരണി, വെയിങ് മെഷീൻ എന്നിവയുടെ വിതരണോദ്‌ഘാടനം വൈസ് പ്രസിഡന്റ്‌ ജി ലാൽ മാളവ്യ നിർവഹിച്ചു. മുതുകുളം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.പ്രകാശ് അധ്യക്ഷനായി. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു അനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ഷീജ, പി.ബിന്ദു, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.നിള എന്നിവർ സംസാരിച്ചു.