photo

ചാരുംമൂട് : കടുത്ത വേനൽച്ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമായി വ്യാപാരി വ്യവസായി സമിതി ചാരുംമൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ള കിയോസ്കുകൾ സ്ഥാപിച്ചു. സമിതി ചാരുംമൂട് ഏരിയാ രക്ഷാധികാരി ബി.ബിനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. ഫഹദ് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം സിനൂമാൻ, സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. ചന്ദ്രൻ,ഏരിയാ സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി കെ.രാജൻ, ഇമാമുദീൻ, എൻ.ജഗദീഷ് , ഫ്രജി, സിന്ധു,സന്തോഷ് ഷംനാദ് , ശിവപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.