തുറവൂർ : സേവാഭാരതി തുറവൂർ യൂണിറ്റിന്റെ സേവാനിധി 2024 സമാഹരണത്തിന്റെ ഉദ്ഘാടനം നടന്നു. സിബി ജോസഫ് കോച്ചേരിയിൽ നിന്നും ആർ.എസ്.എസ് ഖണ്ട് കാര്യവാഹ് കെ.ഗിരീഷ് ആദ്യസംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി എസ്. ജയകൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് കെ.ജി. രാമകുമാർ, സെക്രട്ടറി ആർ.റാംമോഹൻ കർത്ത, ജോയിന്റ് സെക്രട്ടറി ബി.അജിത്ത് കുമാർ, ആർ.എസ്.എസ് ശാരീക് ശിക്ഷൺ പ്രമുഖ് അരുൺ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.