ആലപ്പുഴ: കത്തിയെരിയുന്ന വേനലിൽ കുടിവെള്ള വിതരണം കാര്യക്ഷേമമാക്കാൻ ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. കുടിവെള്ളക്ഷാമം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണം. യോഗത്തിൽ കളക്ടർ ജോൺ വി. സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ജിനു പൊന്നൂസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജോലിസ്ഥലങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്താൻ സംവിധാനങ്ങൾ ഏർപ്പെടുത്താൻ തൊഴിൽ വകുപ്പിന് നിർദേശം നൽകി.
പഞ്ചായത്തുകളിൽ നിലവിലുള്ള കിയോസ്‌ക്കുകളുടെ അവസ്ഥ പുന:പരിശോധിക്കണം. കുടിവെള്ളക്ഷാമം രൂക്ഷമായ വാർഡുകളിലേക്ക് കീയോസ്‌ക്കുകൾ മാറ്റി സ്ഥാപിക്കണം.