
അമ്പലപ്പുഴ: നീർക്കുന്നം എച്ച്.എൽ.പി സ്കൂളിന്റെ മികവുത്സവവും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പോക്സോ ബോധവൽക്കരണ പരിപാടിയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രജിത്ത് കാരിക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖമോൾ സനൽ, പഞ്ചായത്ത് അംഗം റസിയബീവി, പഞ്ചായത്ത് സെക്രട്ടറി ജയന്തി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുജ ജയപാൽ, ജാഗ്രത സമിതി കോർഡിനേറ്റർ അഭിരാമി എന്നിവർ പങ്കെടുത്തു.