s

കുട്ടനാട് : കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും യാതൊരു മുന്നൊരുക്കങ്ങളും ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി. എടത്വാ, തലവടി, തകഴി, മുട്ടാർ,രാമങ്കരി, നെടുമുടി ,കാവാലം തുടങ്ങി നിരവധി കൃഷിഭവനുകൾക്ക് കീഴിലെ നൂറുകണക്കിന് പാടശേഖരങ്ങളിൽ അടുത്തയാഴ്ചയോടെ കൊയ്ത്ത് ആരംഭിക്കും. എത്ര മില്ലുകൾ ഏതൊക്കെ കൃഷി ഭവനുകൾക്ക് കീഴിൽ നെല്ല് സംഭരിക്കാനുണ്ടാകും എന്നതിലുൾപ്പെടെ തീരുമാനമാകാത്തതിനാൽ, കൊയ്തിടുന്ന നെല്ല് ദിവസങ്ങളോളം പാടശേഖരത്ത് കിടക്കേണ്ടി വരുമോ എന്നുപോലും കർഷകർക്ക് ആശങ്കയുണ്ട്.

മുന്നൊരുക്കങ്ങൾ നടത്താത്തതിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുടുക്കുകയാണ് കർഷകരും വിവിധ കർഷക സംഘടനകളും.

ആകെ താളംതെറ്റി

1.കൊയ്ത്ത് യന്ത്രം എന്നു കിട്ടുമെന്നതിൽ ധാരണയില്ല

2.വാടക എത്ര രൂപയാണെന്നതിലും തീരുമാനമായില്ല

3.നെല്ലുസംഭരണത്തിന്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുന്നു

പുഞ്ചക്കൊയ്ത്ത് മുന്നൊരുക്കയോഗം ചേരാൻ പോലും അധികൃതർ തയ്യാറാകാത്തത് കർഷകരോടുള്ള വെല്ലുവിളിയുടെ ഭാഗമാണ് . കൊയ്ത്തുയന്ത്രങ്ങളുടെ ഇടനിലക്കാരെ സഹായിക്കാനുള്ളഉദ്ദേശവുമുണ്ട്

- ജോസഫ് ചേക്കോടൻ , യു.ഡി.എഫ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ