മാവേലിക്കര: ഇറവൻകര ആനന്ദേശ്വരത്ത് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 8ന് സമാപിക്കും. ദിവസവും രാവിലെ 6ന് ഗണപതിഹോമം, 7.30ന് ശിവപുരാണ പാരായണം. ഇന്ന് രാത്രി 7ന് നാട്യപ്രകാശിക. 5ന് രാത്രി 7.30ന് ഹിഡുംബൻ പൂജ, 7ന് നൃത്തരാവ്. 6ന് രാത്രി 7.30ന് നാടകം. 7ന് രാവിലെ 7.30ന് കാവടിയാട്ടം, 6.45ന് ഡാൻസ്, 7.30ന് നാടകം, 10ന് പളളിവേട്ട. 8ന് മഹാശിവരാത്രി, വൈകിട്ട് 5.15ന് സേവ, 6ന് കെട്ടുകാഴ്ച സമർപ്പണം, 7.20ന് വെടിക്കെട്ട്, 10ന് കൊടിയിറക്ക്.