മാവേലിക്കര : കേരളപാണിനി അക്ഷരശ്ലോക സമിതിയുടെ ആഭിമുഖ്യത്തിൽ കഥയുടെ വാതായനങ്ങൾ എന്ന വിഷയത്തിൽ പഠനക്കളരി നടത്തും. നാളെ മാവേലിക്കര ശാരദാമന്ദിരത്തിൽ നടക്കുന്ന കളരിക്ക് കെ.കെ.സുധാകരൻ നേതൃത്വം വഹിക്കും. സമിതി പ്രസിഡന്റ് വി.ജെ രാജമോഹനൻ അദ്ധ്യക്ഷനാകും. ജെ.ഉണ്ണികൃഷ്ണക്കുറുപ്പ്, ഹരിദാസ് പല്ലാരിമംഗലം, ഉഷ എസ്.കുമാർ, കെ.ജനാർദ്ദനകുറുപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.