മാവേലിക്കര​ : മാവേലിക്കര ബോയ്സ് സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിന് എൻ.ഒ.സി നൽകാത്ത മാവേലിക്കര നഗരസഭയുടെ നിലപാട് ജനവിരുദ്ധമാണെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ ആരോപിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം ചിലവഴിച്ച് നിർമിക്കുന്ന മാവേലിക്കര ഗവ.ബോയ്സ് എച്ച്.എസ്.എസിന്റെ ചുറ്റുമതിലിന്റെയും കവാടത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സിക്കായി ഫെബ്രുവരി എട്ടിന് പൊതുമരാമത്ത് കെട്ടിടവിഭാഗം അപേക്ഷ നൽകിയിരുന്നു. എന്നാൽ കൗൺസിലിന്റെ അംഗീകാരം നൽകി എൻ.ഒ.സി കൈമാറാൻ നഗരസഭ തയ്യാറായിട്ടില്ലെന്ന് എം.എൽ.എ പറഞ്ഞു.