
പൂച്ചാക്കൽ: പെരുമ്പളം ഗ്രാമപഞ്ചായത്ത് ശിശു സൗഹൃദ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം വാർഡിലെ 86-ാം നമ്പർ അങ്കണവാടി സ്മാർട്ടാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി. ആർ. രജിത ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി.ആശ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ
യു.വി.ഉമേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭനകുമാരി മുഖ്യാതിഥിയായി. ദിനീഷ് ദാസ്, ശ്രീമോൾ ഷാജി, സദാനന്ദൻ, അനീസ സുരേന്ദ്രൻ, പത്മനാഭൻ എന്നിവർ സംസാരിച്ചു. സീമ നന്ദി പറഞ്ഞു.
.