dsgtfs

മുഹമ്മ : തമ്പകച്ചുവട് ഗവ.യു.പി സ്കൂളിലെ ഈ വർഷത്തെ വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.കെ.ജ്യോതിഷ് കുമാർ അധ്യക്ഷനായി. പ്രഥമാദ്ധ്യാപിക എം.ഉഷാകുമാരി സ്വാഗതവും സീനിയർ അദ്ധ്യാപിക വി.ആർ.ബിന്ദു നന്ദിയും പറഞ്ഞു. ടി.കെ.ശരവണൻ, കെ. ഉദയമ്മ, ലതിക ഉദയൻ, വി. വിജയകുമാർ, സി. എ. സെയ്ദ്, ആതിര, ത്യാഗരാജൻ, ജിമ്മി ജോർജ്, തുടങ്ങിയവർ സംസാരിച്ചു. മിമാഷോ ആർട്ടിസ്റ്റ് ദീപു രാജ് ആലപ്പുഴ മായാജാലക്കാഴ്ചകൾ ഒരുക്കി .