a

മാവേലിക്കര: ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂ‌ളിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു. സ്‌കൂൾ സെക്രട്ടറി വി.വി.അനിമോൻ ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ ട്രഷറർ ഡോ.പി.ബി.സതീഷ് ബാബു അദ്ധ്യക്ഷനായി. പന്തളം എൻ.എസ്‌.എസ് കോളേജ് സുവോളജി വിഭാഗം പ്രൊഫസർ ഡോ.വിനോദ്.പി മനുഷ്യനും ശാസ്ത്രവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ടി.കെ ശശിധരൻ, ഡോ.ഷെർളി.പി ആനന്ദ് എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.എൽ.ചിത്രാംഗതൻ സ്വാഗതവും സ്‌കൂൾ വൈസ് ഹെഡ്‌ഗേൾ കുമാരി തൃപ്തിരാജ് നന്ദിയും പറഞ്ഞു.