ആലപ്പുഴ: കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽമുഖ്യമന്ത്രി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ ജില്ലയിൽ നിന്നും 220 പ്രതിനിധികൾ പങ്കെടുക്കും.

ജില്ലയിലെ 200 ലധികം റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്നായാണ് ഇത്രയും പേർ പങ്കെടുക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി സൗമ്യരാജ് എന്നിവർ അറിയിച്ചു.